എന്ത് വന്നാലും മകളെ മൃതദേഹം കാണിക്കരുത്’; ഉണ്ണികൃഷ്ണപിള്ളയും ബിന്ദുവും ജീവനൊടുക്കിയത് കുറിപ്പെഴുതി വെച്ച്‌

Spread the love

മകള്‍ ആണ്‍സുഹൃത്തിനൊപ്പം വീടുവിട്ട് പോയതില്‍ മനംനൊന്ത് കൊല്ലത്ത് അച്ഛനും അമ്മയും ജീവനൊടുക്കിയത് ആത്മഹത്യ കുറിപ്പെഴുതിയ ശേഷം.

കാളിയംചന്ത സ്വദേശി ഉണ്ണികൃഷ്ണപിള്ളയും ഭാര്യ ബിന്ദുവും കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ബിന്ദു അന്ന് തന്നെ മരിച്ചു, ഉണ്ണികൃഷ്ണപിള്ള ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. എന്തുവന്നാലും തങ്ങളുടെ മൃതദേഹം മകളെ കാണിക്കുക പോലും ചെയ്യരുതെന്ന് ആത്മഹത്യ കുറിപ്പില്‍ എഴുതി വെച്ചാണ് ഇരുവരും ജീവനൊടുക്കിയത്.

കൊല്ലം പാവുമ്ബ കാളിയംചന്തയിലാണ് സംഭവം. വ്യോമ സേനയില്‍ ഉദ്യോഗസ്ഥനായ കാളിയംചന്ത സ്വദേശി 52 കാരനായ ഉണ്ണികൃഷ്ണപിള്ള, ഭാര്യ ബിന്ദുവുമാണ് ഏക മകള്‍ ആണ്‍ സുഹൃത്തിനൊപ്പം പോയതില്‍ മനം നൊന്ത് ജീവനൊടുക്കിയത്. ഇരുവരും അമിതമായി ഉറക്കഗുളിക കഴിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയത്.

മകള്‍ പോയ മനോവിഷമത്തിലാണ് ജീവനൊടുക്കുന്നതെന്നും എന്ത് വന്നാലും മകളെ മൃതദേഹം കാണിക്കരുതെന്നും ആത്മഹത്യാ കുറിപ്പില്‍ എഴുതിയിരുന്നു,വ്യോമസേനയില്‍ ഉദ്യോഗസ്ഥനായ ഉണ്ണികൃഷ്ണപിള്ള അവധിക്ക് നാട്ടിലെത്തിയതായിരുന്നു. തിരികെ പോകാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് മകള്‍ ആണ്‍ സുഹൃത്തിനൊപ്പം പോകുന്നതും ഇതില്‍ മനം നൊന്ത് ഉണ്ണികൃഷ്ണപിള്ളയും ഭാര്യയും ജീവനൊടുക്കുന്നതും. അപ്രതീക്ഷിത സംഭവത്തില്‍ ഞെട്ടലിലാണ് ബന്ധുക്കളും നാട്ടുകാരും

Leave a Reply

Your email address will not be published.