എഐ ക്യാമറകള്‍ പിഴ ഈടാക്കിത്തുടങ്ങിയതോടെ ഗതാഗത നിയമലംഘനങ്ങള്‍ കുറഞ്ഞു: മന്ത്രി ആന്റണി രാജു

Spread the love

എഐ ക്യാമറകള്‍ പിഴ ഈടാക്കി തുടങ്ങിയശേഷം ഗതാഗത നിയമലംഘനങ്ങള്‍ ഗണ്യമായി കുറഞ്ഞെന്ന് മന്ത്രി ആന്റണി രാജു. പ്രതിദിന മരണം 50 ശതമാനം കുറക്കാന്‍ കഴിഞ്ഞു. സെപ്റ്റംബര്‍ ഒന്നു മുതല്‍ വലിയ വാഹനങ്ങളിലെ നിയമലംഘനത്തിന് എഐ ക്യാമറകള്‍ പിഴയീടാക്കി തുടങ്ങുമെന്നും അവലോകന യോഗത്തിന് ശേഷം മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് സ്ഥാപിച്ച എഐ ക്യാമറകള്‍ പിഴയീടാക്കി തുടങ്ങിയ ശേഷമുള്ള സ്ഥിതി വിലയിരുത്താനാണ് മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തില്‍ അവലോകനയോഗം ചേര്‍ന്നത്. എ ഐ ക്യാമറകള്‍ പിഴയിടാക്കി തുടങ്ങിയ ശേഷം ഗതാഗത നിയമലംഘനങ്ങള്‍ ഗണ്യമായി കുറക്കാന്‍ കഴിഞ്ഞെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. പ്രതിദിന മരണ മരണസംഖ്യ 50% കുറയ്ക്കാന്‍ കഴിഞ്ഞു. വലിയ വാഹനങ്ങളുടെ നിയമലംഘനങ്ങള്‍ക്ക് സെപ്റ്റംബര്‍ ഒന്നു മുതല്‍ പിഴ ഈടാക്കി തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു.

പിഴ ഈടാക്കി തുടങ്ങിയ ജൂണ്‍ 5 രാവിലെ 8 മണി മുതല്‍ ജൂണ്‍ 8 രാത്രി 11.59 വരെ 3,52,730 നിയമലംഘനങ്ങളാണ് എ ഐ ക്യാമറയുടെ നിരീക്ഷണത്തില്‍ പെട്ടത്. ഇതില്‍ കെല്‍ട്രോണ്‍ പരിശോധിച്ചത് 80743 നിയമലംഘനങ്ങളാണ്. അതില്‍ തന്നെ വാഹനഗതാഗത വകുപ്പ് പരിശോധിച്ച് ഉറപ്പുവരുത്തിയത് 19,790 നിയമലംഘനങ്ങള്‍. ഇതില്‍ നിന്നും പത്തായിരത്തി നാനൂറ്റി അമ്പത്തിയേഴ് പേര്‍ക്കാണ് പിഴ അടക്കാനുള്ള ചേലാന്‍ അയച്ചത്.

ഇതിനുപുറമേ 56 വിഐപി വാഹനങ്ങള്‍ നിരീക്ഷണത്തില്‍പ്പെട്ടതില്‍ പത്തുപേര്‍ക്കും ചെലാന്‍ അയച്ചു. നിരീക്ഷണത്തില്‍ പെട്ടവയില്‍ പരിശോധിച്ചു ഉറപ്പുവരുത്തിതില്‍ ഹെല്‍മറ്റ് വെക്കാത്തത് 6153 എണ്ണവും, പിന്‍സീറ്റ് ഹെല്‍മറ്റ് വെക്കാത്തത് 715 എണ്ണവും ആണ്. ഓവര്‍ സ്പീഡിന് രണ്ട് വാഹനങ്ങളും മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് 25 പേര്‍ക്കും, സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് 4993 പേര്‍ക്കും,സഹയാത്രികന്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതില്‍ 7896 നിയമലംഘനങ്ങള്‍ക്കും പിഴയിടാക്കും.

ഇതിനുപുറമേ പ്രതിദിനം 12 ആയിരുന്ന മരണ സംഖ്യ 50 ശതമാനം കുറഞ്ഞതായും കണക്കുകള്‍ വ്യക്തമാക്കുന്നു. നാലുദിവസംകൊണ്ട് വാഹനാപകടങ്ങളില്‍ മരിച്ചത് 28 പേര്‍ മാത്രമാണ്. കൃത്യമായ അവബോധം ഉണ്ടാക്കി നിയമലംഘനങ്ങളും അപകടങ്ങളും തുടര്‍ ദിവസങ്ങളില്‍ ഗണ്യ മായി കുറയുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ അടുത്തയാഴ്ച വീണ്ടും അവലോകനയോഗം ചേരാനും തീരുമാനം എടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published.