എം.ജി യൂണിവേഴ്‌സിറ്റിലെ സര്‍ട്ടിഫിക്കറ്റുകള്‍ കാണാതായ സംഭവം;വൈസ് ചാന്‍സലര്‍ പരാതി നല്‍കി

Spread the love

എം.ജി യൂണിവേഴ്‌സിറ്റിലെ ബിരുദ സര്‍ട്ടിഫിക്കറ്റ് ഫോര്‍മാറ്റുകള്‍ കാണാതായ സംഭവത്തില്‍ വൈസ് ചാന്‍സലര്‍ പൊലീസില്‍ പരാതി നല്‍കി. പരാതി ഫയലില്‍ സ്വീകരിച്ച ഗാന്ധി നഗര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ആദ്യഘട്ടത്തില്‍ പരീക്ഷാ കണ്‍ട്രോളറുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

ബിരുദ സര്‍ട്ടിഫിക്കറ്റ് ഫോര്‍മാറ്റുകള്‍ കാണാതായതുമായി ബന്ധപ്പെട്ട് യൂണിവേഴ്‌സിറ്റി നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി കേസ് അന്വേഷിക്കുന്ന ഗാന്ധി നഗര്‍ സി.ഐ. പരീക്ഷാ കണ്‍ട്രോളര്‍ ഡോ. സി.എം. ശ്രീജിത്തിന്റെ മൊഴിയെടുത്തു.

ഉത്തരവാദിത്വത്തില്‍ വീഴ്ച്ച വരുത്തിയതായി യൂണിവേഴ്‌സിറ്റി നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയ മുന്‍ സെക്ഷന്‍ ഓഫീസറെയും നിലവിലെ സെക്ഷന്‍ ഓഫീസറെയും അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരുന്നു. ഇവരുടെ മൊഴിയും ഇന്ന് പൊലീസ് രേഖപ്പെടുത്തു. എന്നാല്‍ സസ്‌പെന്റ് ചെയ്ത നടപടി ഏകപക്ഷീയമാന്നെന്നാണ് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ നിലപാട്.

പൊലീസ് അന്വേഷണത്തിന് പുറമെ ജോയിന്റ് രജിസ്ട്രാര്‍ തലത്തിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്വത്തില്‍ യൂണിവേഴ്‌സിറ്റിയുടെ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സര്‍ട്ടിഫിക്കറ്റ് ഫോര്‍മാറ്റ് കാണാതായ സെക്ഷനിലെ എല്ലാ ജീവനക്കാരെയും അന്വേഷണ കാലയളവില്‍ മറ്റു സെക്ഷനുകളിലേക്ക് മാറ്റിയിട്ടുണ്ട്. കാണാതായ 54 സര്‍ട്ടിഫിക്കറ്റുകളും അസാധുവാക്കി ഇവയുടെ സീരിയല്‍ നമ്പരുകള്‍ യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ചു

Leave a Reply

Your email address will not be published.