എംബി രാജേഷിന്റെ ഓഫീസിലേക്ക് യൂത്ത്കോണ്‍ഗ്രസ് മാര്‍ച്ച്‌      

Spread the love

എക്‌സൈസ് മന്ത്രി എംബി രാജേഷിന്റെ ബാര്‍കോഴ വിവാദത്തില്‍ പാലക്കാട്ടെ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്‌. യൂത്ത്‌കോണ്‍ഗ്രസ് ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. മന്ത്രി രാജിവെയ്ക്കും വരെ പ്രതിഷേധമെന്ന് ഇന്നലെ പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. എംഎല്‍എ ഓഫീസിലേക്ക് നടന്ന പ്രതിഷേധം പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് പ്രതിഷേധക്കാര്‍ ബാരിക്കേഡിന് മുകളില്‍ കയറിയിരുന്ന് പ്രതിഷേധിച്ചു.   പോലീസിനെതിരേ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. തൃത്താല റോഡ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. റോഡില്‍ കിടന്ന് പ്രതിഷേധിച്ചവരെ പോലീസ് വലിച്ചെടുത്തു വാഹനത്തില്‍ കയറ്റി.  പ്രവര്‍ത്തകരെ പോലീസ് അറസ്‌ററ് ചെയ്തു നീക്കി. അതിനിടയില്‍ സര്‍ക്കാര്‍ ബാര്‍കോഴയില്‍ പ്രാഥമികാന്വേഷണം പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം എക്സൈസ് മന്ത്രി ഡിജിപിയ്ക്ക് നല്‍കിയപരാതിയിലാണ് നടപടി. ക്രൈം ബ്രാഞ്ച് മേധാവി എസ്പി മധുസുദനനാണ് അന്വേഷണ ചുമതല.

Leave a Reply

Your email address will not be published.