ഉപതെരഞ്ഞെടുപ്പ്: ധർമ്മടം മുണ്ടേരി പഞ്ചായത്ത് വാര്‍ഡുകള്‍ നിലനിര്‍ത്തി എല്‍ഡിഎഫ്

Spread the love

സംസ്ഥാനത്ത് വിവിധ പഞ്ചായത്തുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് മുന്നേറ്റം. ധർമ്മടം പഞ്ചായത്തിലെ പരീക്കടവ് വാർഡ് എൽ ഡി എഫ് നിലനിർത്തി എൽ ഡി എഫ് സ്ഥാനാർത്ഥി ബി ഗീതമ്മയാണ് വിജയിച്ചത്. മുണ്ടേരി പഞ്ചായത്ത് പത്താം വാർഡ് എൽ ഡി എഫ് നിലനിർത്തി. 393 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥി ബി പി റീഷ്മ വിജയിച്ചു.അതേസമയം, കൊല്ലം തെന്മല ഒറ്റക്കൽ വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ എല്‍ഡിഎഫിന് ജയം. ഇടതുപക്ഷ സ്ഥാനാര്‍ത്ഥി അനുപമ എസ് 34 വോട്ടുകൾക്കാണ് വിജയം നേടിയത്. യുഡിഎഫിന്‍റെ  സീറ്റാണ് ഉപതെരഞ്ഞെടുപ്പിലൂടെ എൽഡിഎഫ് പിടിച്ചെടുത്തത്.പാലക്കാട് പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് ഉപതെരഞ്ഞടുപ്പിലും എല്‍ഡിഎഫിന് ജയം.ഇടത് സ്ഥാനാർത്ഥി പി മനോജ് 303 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. നേരത്തെ വാർഡിലെ യുഡിഎഫ് അംഗമായി വിജയിച്ച മനോജ് പാർട്ടിമാറിയതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇതോടെ പഞ്ചായത്തിലെ എൽഡിഎഫ് അംഗങ്ങളുടെ എണ്ണം ഒൻപതായി.എടത്വ തലവടി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13 (കോടമ്പനാടി) ഉപതെരഞ്ഞെടുപ്പില്‍ സി പി ഐ എം സ്ഥാനാര്‍ത്ഥി എന്‍ പി രാജന്‍ 197 വോട്ടിന് വിജയിച്ചു. എന്‍ പി രാജന് 493 വോട്ടാണ് ലഭിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അഭിലാഷ് 296 വോട്ടും ബി ജെ പി സ്ഥാനാര്‍ത്ഥി പി ബി ബിജുവിന് 46 വോട്ടും ആം ആദ്മി സ്ഥാനാര്‍ത്ഥി മനു കെ.ജിക്ക് 108 വോട്ടും ലഭിച്ചു. ക‍ഴിഞ്ഞ ദിവസം കുന്തിരിക്കല്‍ സിഎംഎസ് സ്‌കൂളില്‍ നടന്ന വോട്ടെടുപ്പില്‍ 68.03% പോളിംഗാണ് രേഖപ്പെടുത്തിയത്.

Leave a Reply

Your email address will not be published.