ഉത്തരേന്ത്യയിൽ മഴ കനക്കുന്നു; ദില്ലിയിൽ നാശനഷ്ടം

Spread the love

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വരുന്ന ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്നലെ ദില്ലിയിലെ ശക്തമായ മഴയെത്തുടർന്ന് പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. വെള്ളക്കെട്ടിനെ തുടർന്ന് ഗതാഗതതടസ്സവും ഉണ്ടായി.മണിക്കൂറുകളാണ് നിരവധി വാഹനങ്ങൾ നിരത്തിൽ നിർത്തിയിവേണ്ടിവന്നത്. വെള്ളക്കെട്ട് ജനജീവിതത്തെ ദുരിതത്തിലാക്കിയിരിക്കുകയാണ്. കനത്ത മഴയിൽ ഇതുവരെ മാത്രം പതിനഞ്ചോളം വീടുകൾ തകർന്നതായും ഒരാൾ മരിച്ചതായും ദില്ലി അഗ്നിശമന സേന അധികൃതർ അറിയിച്ചു. കൽക്കാജി മേഖലയിൽ സ്ഥിതി ചെയ്യുന്ന ദേശ്ബന്ധു കോളേജിന്റെ മതിൽ ഇടിഞ്ഞുവീണ് പതിനഞ്ചോളം ആഡംബര കാറുകളും തകർന്നു.

വരുന്ന ദിവസങ്ങളിൽ കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം. ജമ്മു, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ അടുത്ത നാലോ അഞ്ചോ ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. തെക്ക് പടിഞ്ഞാറൻ മൺസൂണാണ് മഴയ്ക്ക് കാരണം.

Leave a Reply

Your email address will not be published.