
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചൂട് കനക്കുന്നു. ജനങ്ങള്‍ക്ക് ക്യത്യമായ മുന്നറിയിപ്പ് നല്‍കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം നല്‍കി.സംസ്ഥാന തലത്തില്‍ കര്‍മ്മ പദ്ധതികള്‍ നടപ്പിലാക്കണം. ഹീറ്റ് ആന്‍ഡ് ഹെല്‍ത്ത് മാനുവലുകള്‍ തയ്യാറാക്കണം. സോളാര്‍ പാനലുകള്‍ അടക്കം സ്ഥാപിച്ച് വൈദ്യുതി വിതരണം ഉറപ്പാക്കണമെന്നും ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ നിര്‍ദേശം നല്‍കി. വരുന്ന മൂന്ന് ദിവസം ചൂട് കൂടുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.
ഉത്തര്‍പ്രദേശ്, ബിഹാര്‍, രാജസ്ഥാന്‍ അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉഷ്ണ തരംഗം കനത്തിരിക്കുകയാണ്. ഉഷ്ണ തരംഗം മൂലം നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. സംസ്ഥാനങ്ങളിലെ വിവിധ ആശുപത്രികളിലായി നിരവധി പേര്‍ ചികിത്സ തേടുന്നുണ്ട്. പ്രധാനമായും 60 വയസില്‍ മുകളില്‍ പ്രായമുള്ളവരെയാണ് ഉഷ്ണ തരംഗം കൂടുതലായി ബാധിച്ചിരിക്കുന്നത്.
