ഉച്ചത്തില്‍ പാട്ടുവെച്ചതിനെ എതിര്‍ത്തു, ഗർഭിണിയെ വെടിവെച്ചുകൊന്നു..

Spread the love

ഡി.ജെ പാര്‍ട്ടിക്കിടെ ഉച്ചത്തില്‍ പാട്ടുവെച്ചതിനെ എതിര്‍ത്തതിന് ഗർഭിണിയെ വെടിവെച്ചുകൊന്നു. ഔട്ടർ ദില്ലിയിലെ സമയ്പൂർ ബദ്‌ലിയിൽ ഞായറാഴ്ചയായിരുന്നു സംഭവം. എട്ട് മാസം ഗർഭിണിയായ രഞ്ജുവാണ് മരിച്ചത്. പ്രതിയായ ഹരീഷ് സുഹൃത്തായ അമിത്തിന്റെ തോക്കുപയോഗിച്ചായിരുന്നു രഞ്ജുവിനുനേരെ നിറയൊഴിച്ചത്. സംഭവത്തില്‍ ഇരുവരെയും ദില്ലി പൊലീസ് അറസ്റ്റുചെയ്തു.

പുലർച്ചെ 12.15ന് പൊലീസ് കണ്‍ട്രോള്‍ റൂമില്‍നിന്നു വന്ന ഫോണ്‍ വിളിയുടെ അടിസ്ഥാനത്തില്‍ സിറാസ്പുരിലെത്തിയതായിരുന്നു പൊലീസ്. സ്ഥലത്തെത്തിയപ്പോഴേക്കും രഞ്ജുവിനെ ഷാലിമാർ ബാഗിലെ മാക്സ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവരുടെ കഴുത്തിന് ആഴത്തിന് വെടിയേറ്റിരുന്നു. സംഭവത്തിന് സാക്ഷിയായ രഞ്ജുവിന്റെ സഹോദരന്റെ ഭാര്യയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

രഞ്ജു തന്റെ ബാൽക്കണിയിൽ വന്ന് ഹരീഷിനോട് പാട്ട് നിർത്താൻ ആവശ്യപ്പെട്ടു. തുടർന്ന് സുഹൃത്ത് അമിതിൽ നിന്ന് തോക്ക് എടുത്ത് ഹരീഷ് രഞ്ജുവിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് സഹോദരന്റെ ഭാര്യ മൊ‍ഴി നല്‍കി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 307 (കൊലപാതകശ്രമം), 34 (പൊതു ഉദ്ദേശ്യം), ആയുധ നിയമത്തിലെ സെക്ഷൻ 27 എന്നിവ പ്രകാരം പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി ഡിസിപി രവികുമാർ സിംഗ് പറഞ്ഞു.

Leave a Reply

Your email address will not be published.