ഈ അഞ്ച് ഇടപാടുകള്‍ നടത്തുമ്ബോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍; ആദായ നികുതി വകുപ്പിന്റെ പിടിവീണേക്കും

Spread the love

പണമിടപാടുകള്‍ ഇല്ലാത്ത ഒരു ദിവസമുണ്ടാകില്ല മിക്കവരുടെയും ജീവിതത്തില്‍. വിവിധ രീതികളാണ് പണമിടപാടിന് ആള്‍ക്കാർ ആശ്രയിക്കുന്നത്.

പണിടപാടുകള്‍ നടത്തുമ്ബോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ മുട്ടൻ പണികിട്ടും. ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണ് രാജ്യത്തെ മിക്ക പണമിടപാടുകളും. പണമിടപാടുകള്‍ നടത്തുമ്ബോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിക്കാതെ രക്ഷപ്പെടാനാകും.

1. ബാങ്ക് അക്കൗണ്ടില്‍ പണം നിക്ഷേപിക്കുമ്ബോള്‍

ഒരാള്‍ ഒരു സാമ്ബത്തിക വർഷത്തില്‍ 10 ലക്ഷം രൂപയോ അതില്‍ കൂടുതലോ പണമായി നിക്ഷേപിച്ചാല്‍ സെൻട്രല്‍ ബോർഡ് ഓഫ് ഡയറക്‌ട് ടാക്‌സിൻ്റെ (സിബിഡിടി) ചട്ടങ്ങള്‍ അനുസരിച്ച്‌ ഈ വിവരം ആദായനികുതി വകുപ്പിനെ ബാങ്ക് അറിയിക്കും. നിശ്ചിത പരിധിയില്‍ കൂടുതല്‍ പണം നിക്ഷേപിച്ചാല്‍, ഈ പണം എവിടെ നിന്നാണ് വന്നതെന്ന് ആദായനികുതി വകുപ്പിനോട് നിക്ഷപകൻ വിശദീകരിക്കേണ്ടിവരും. പണത്തിന്റെ ഉറവിടമടക്കം ആദായനികുതി വകുപ്പ് നിങ്ങളോട് ചോദിക്കും.

2 പണത്തിലൂടെ സ്ഥിരനിക്ഷേപം നടത്തുക

10 ലക്ഷം രൂപയ്ക്ക് മുകളില്‍ പണം ഫിക്സഡ് ഡിപ്പോസിറ്റ് (എഫ്.ഡി) ആയി നിക്ഷേപിച്ചാലും ആദായ നികുതി വകുപ്പ് പണത്തിൻ്റെ ഉറവിടം ചോദിക്കും.

3 ഒരു പരിധിയില്‍ കൂടുതല്‍ പണം നല്‍കി ഭൂമി വാങ്ങല്‍

ഭൂമി വാങ്ങുമ്ബോള്‍ 30 ലക്ഷം രൂപയോ അതില്‍ കൂടുതലോ പണമിടപാട് നടത്തിയിട്ടുണ്ടെങ്കില്‍, പ്രോപ്പർട്ടി രജിസ്ട്രാർ ആദായനികുതി വകുപ്പിനെ അറിയിക്കും. തുടർന്ന് പണത്തിന്റെ സോഴ്സിനെ കുറിച്ചുള്ള വിവരങ്ങളും ആദായ നികുതി വകുപ്പ് തേടിയാല്‍ നിങ്ങള്‍ നല്‍കേണ്ടിവരും.

4 ക്രെഡിറ്റ് കാർഡ് ബില്‍ പേയ്മെൻ്റ്

ക്രെഡിറ്റ് കാർഡ് ബില്‍ ഒരു ലക്ഷം രൂപയോ അതില്‍ കൂടുതലോ ആണെങ്കില്‍ നിങ്ങള്‍ അത് പണമായി അടയ്‌ക്കുകയാണെങ്കില്‍, ആദായ നികുതി വകുപ്പ് പണത്തിന്റെ ഉറവിടത്തെക്കുറിച്ച്‌ ചോദിച്ചേക്കാം.

5 ഓഹരികള്‍, മ്യൂച്വല്‍ ഫണ്ടുകള്‍ വാങ്ങല്‍

ഷെയറുകളോ മ്യൂച്വല്‍ ഫണ്ടുകളോ കടപ്പത്രങ്ങളോ ബോണ്ടുകളോ വാങ്ങുന്നതിന് നിങ്ങള്‍ നിശ്ചിത പരിധിയില്‍ കൂടുതല്‍ പണം ചെലവഴിക്കുകയാണെങ്കില്‍ ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചേക്കാം. എവിടെ നിന്നാണ് ഇത്രയുമധികം പണം നിങ്ങള്‍ക്ക് കിട്ടിയതെന്ന് ആദായ നികുതി വകുപ്പ് ചോദിച്ചേക്കാം.

Leave a Reply

Your email address will not be published.