ഇസ്താംബൂളിൽ സ്ഫോടനം ; 6 പേർ കൊല്ലപ്പെട്ടു | Istanbul Blast

Spread the love

തുർക്കിയിലെ പ്രധാന നഗരമായ ഇസ്താംബൂളിലുണ്ടായ സ്ഫോടനത്തിൽ 6 പേർ കൊല്ലപ്പെട്ടു. 53പേർക്ക് പരുക്കേറ്റു. പ്രസിദ്ധമായ ടെക്സിം ഷോപ്പിംഗ് സ്ട്രീറ്റില്‍ പ്രാദേശിക സമയം വൈകിട്ട് നാല് മണിയോടെയാണ് സ്ഫോടനം നടന്നത് .

ആളുകൾ നടന്നു പോകുന്ന തിരക്കേറിയ പാതയാണ് ടെക്സിം ഷോപ്പിംഗ് സ്ട്രീറ്റ്. കടകളും റെസ്റ്റോറന്റുകളും നിറഞ്ഞ ഷോപ്പിംഗ് സ്ട്രീറ്റിൽ ഞായറാഴ്ചയായതിനാല്‍ വിനോദസഞ്ചാരികളും ഉണ്ടായിരുന്നു.സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല.

സുരക്ഷാ സേനയും അത്യാഹിത വിഭാഗവും സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.2015 നും 2017 നും ഇടയില്‍ ഐഎസും കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുമായി ബന്ധമുള്ള ഗ്രൂപ്പുകളും നടത്തിയ മാരകമായ ബോംബാക്രമണങ്ങള്‍ തുര്‍ക്കിയെ പിടിച്ചുകുലുക്കിയിരുന്നു.

ചാവേര്‍ ബോംബ് സ്‌ഫോടനമാണ് എന്ന് സംശയമുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമില്ല.

Leave a Reply

Your email address will not be published.