ഇന്ന് തന്നെ ഹാജരാകണം; മാസപ്പടി കേസില്‍ ശശിധരൻ കര്‍ത്തയ്‌ക്ക് വീണ്ടും നോട്ടീസ്; നിര്‍ണായക നീക്കങ്ങളുമായി ഇഡി

Spread the love

തിരുവനന്തപുരം: മാസപ്പടി കേസില്‍ സിഎംആർഎല്‍ എംഡി ശശിധരൻ കർത്തയ്‌ക്ക് ഇഡി വീണ്ടും നോട്ടീസ് അയച്ചു. ഇന്ന് തന്നെ ഹാജരാകണമെന്നാണ് ഇഡി നിർദേശിച്ചിരിക്കുന്നത്.

കേസില്‍ നിർണായക നീക്കങ്ങളുമായാണ് ഇഡി മുന്നോട്ടുപോകുന്നത്. ഇന്നലെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയ സിഎംആർഎല്‍ ഉദ്യോഗസ്ഥരെ ഇഡി വിട്ടയച്ചിട്ടില്ല.

ഈ മാസം 12-ന് ഇ‍ഡിക്കെതിരെ ശശിധരൻ കോടതിയെ സമീപിച്ചിരുന്നു. ഇഡി സമൻസിലെ തുടർനടപടികള്‍ തടയണമെന്ന് ആവശ്യപ്പെട്ടാണ് ഇയാള്‍ ഇഡിയെ സമീപിച്ചത്. എന്നാല്‍ ഇഡി അന്വേഷണത്തില്‍ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു. ഇഡിയുടെ വാദങ്ങള്‍ കൂടി പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ നിർണായക വിധി.

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ നേതൃത്വത്തിലുളള എക്‌സാലോജിക്ക് കമ്ബനിയും സിഎംആർഎല്ലും തമ്മിലുള്ള ഇടപാടുമായി ബന്ധപ്പെട്ടാണ് കേസ്. കേസുമായി ബന്ധപ്പെട്ട് നേരത്തെ സിഎംആർഎലില്ലെ ഫിനാൻസ് ഓഫീസർമാർക്ക് ഇഡി സമൻസ് അയച്ചിരുന്നെങ്കിലും ഇവർ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. ഇതിന് പിന്നാലെയാണ് അന്വേഷണ ഏജൻസി ശശിധരന് സമൻസയക്കാൻ തീരുമാനിച്ചത്.

Leave a Reply

Your email address will not be published.