ഇന്നും ചുട്ടുപൊള്ളും; എട്ട് ജില്ലകളില്‍ യെല്ലോ  അലര്‍ട്ട്

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളില്‍ താപനില ഉയരുമെന്ന് മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

പാലക്കാട്, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരും.

തൃശൂരില്‍ നിന്ന് 37 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരും. കോട്ടയം, മലപ്പുറം, കോഴിക്കോട്, കാസർകോഡ് എന്നീ ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു

Leave a Reply

Your email address will not be published.