ഇന്നസെൻ്റിൻ്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Spread the love

ഇന്നസെൻ്റിൻ്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ് അദ്ദേഹം. അർബുദത്തെ തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകൾ മൂലമാണ് ഇന്നസെൻ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.നേരത്തെ അർബുദത്തെ ധൈര്യപൂർവം പോരാടി തോൽപ്പിച്ച വ്യക്തിയാണ് ഇന്നസെന്റ്. തന്റെ കാൻസർ നാളുകളിലെ അനുഭവങ്ങൾ പങ്കുവച്ചുകൊണ്ട് കാൻസർ വാർഡിലെ ചിരി എന്ന പുസ്തകവും അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു.

Leave a Reply

Your email address will not be published.