ഇന്ത്യയില്‍ കൃത്രിമ ബുദ്ധി മേഖലയില്‍ 45,000 തൊഴില്‍ അവസരങ്ങള്‍; ശമ്ബളമായി 14 ലക്ഷം മുതല്‍ 45 ലക്ഷം വരെ സമ്ബാദിക്കാമെന്ന് പഠന റിപ്പോര്‍ട്ട്

Spread the love

ഇന്ത്യയില്‍ കൃത്രിമ ബുദ്ധിയുമായി (Artificial Intelligence – AI) ബന്ധപ്പെട്ട് 45,000 തൊഴില്‍ അവസരങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ടെന്ന് ടിംലീസ് ഡിജിറ്റല്‍ റിപ്പോര്‍ട്ട് വെളിപ്പെടുത്തി.ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ബാങ്കിംഗ്, നിര്‍മ്മാണം, റിട്ടെയില്‍ തുടങ്ങിയ മേഖലകളിലാണ് അവസരം. പുതുമുഖങ്ങള്‍ക്ക് 10 മുതല്‍ 14 ലക്ഷം വരെ വാര്‍ഷിക ശമ്ബളം നല്‍കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. എഐ മേഖല ലോകമെമ്ബാടും കുതിച്ച്‌ ഉയരുന്ന സമയത്താണ് ഈ പഠനം.


.

എഐ പ്രൊഫഷണലുകളെ ആവശ്യമുള്ള വിവിധ മേഖലകളെ പുതിയ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. റിപ്പോര്‍ട്ട് അനുസരിച്ച്‌, ഡാറ്റാ സയന്റിസ്റ്റുകളും എംഎല്‍എന്‍ജിനീയര്‍ മാറും ഈ മേഖലയില്‍ ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുള്ള ജോലിക്കാരാണ്. എഐയിലെ കരിയറിന് ആവശ്യമായ വൈദഗ്ധ്യവും റിപ്പോര്‍ട്ട് എടുത്ത്കാണിച്ചു. സ്‌കേലബിള്‍ എംഎല്‍ ആപ്ലിക്കേഷനുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സ്‌ക്രിപ്റ്റിംഗ് ഭാഷകളില്‍ പ്രാവീണ്യമുള്ള എഐ പ്രൊഫഷണലുകളുടെ ആവശ്യം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും പരമ്ബരാഗത എംഎല്‍ മോഡലുകള്‍ നിര്‍മ്മിക്കുന്നത് എഐയിലെ കരിയറിന് ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട കഴിവായിരിക്കുമെന്നും റിപ്പോര്‍ട്ട് എടുത്തുകാണിക്കുന്നു.

ടീംലീസ് ഡിജിറ്റിന്റെ ഗവേഷണമനുസരിച്ച്‌ , ഇന്ത്യയിലെ വിവിധ ടെക്‌നോളജി മേഖലകളില്‍ പുതുമുഖങ്ങള്‍ക്ക് പ്രതീക്ഷിക്കുന്ന ശമ്ബളം ഇപ്രകാരമാണ്: ടാറ്റാ എന്‍ജിനീയര്‍മാര്‍ക്ക് പ്രതിവര്‍ഷം 14 ലക്ഷം രൂപവരെ സമ്ബാദിക്കാം. എംഎല്‍ എന്‍ജിനീയര്‍മാര്‍10 ലക്ഷം രൂപവരെ, ഡാറ്റാ ശാസ്ത്രജ്ഞര്‍ 14 ലക്ഷം രൂപ വരെ, ബി ഐ അനലിസ്റ്റ്കള്‍ക്ക് 14 ലക്ഷം രൂപ വരെ, ഡാറ്റബേസ് അഡ്മിന്‍മാര്‍ക് 12 ലക്ഷം രൂപ വരെ. കൂടാതെ, സമാന മേഖലകളില്‍ എട്ടുവര്‍ഷത്തെ പരിചയമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിവര്‍ഷം 25 മുതല്‍ 45 ലക്ഷം രൂപ വരെ ഉയര്‍ന്ന ശമ്ബളം നേടാനാക്കുമെന്ന് റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.

Leave a Reply

Your email address will not be published.