‘ഇനി ഹോംവർക്കില്ല, പുസ്തകങ്ങൾ വീട്ടിലേക്ക് കൊടുത്തുവിടുന്നുമില്ല, കുട്ടികൾ കളിക്കട്ടെ, മാതാപിതാക്കളെ കെട്ടിപ്പിടിച്ച് ഉറങ്ങട്ടെ ‘ ഗണേഷ്‌കുമാർ എംഎൽഎ

Spread the love

താൻ മാനേജരായ സ്കൂളിൽ പുതിയ വിദ്യാഭ്യാസ പരിഷ്‌കാരം കൊണ്ടുവരുമെന്ന് കെ ബി ഗണേഷ് കുമാർ എംഎൽഎ. എൽകെജി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഹോംവർക്ക് നൽകില്ലെന്നും അവർ കളിച്ചുവളരണമെന്നും, വീട്ടിൽപോയാൽ അവർ മാതാപിതാക്കൾക്കൊപ്പം സമയം ചെലവഴിക്കണമെന്നും ഗണേഷ്‌കുമാർ എംഎൽഎ പറഞ്ഞു.

കൊല്ലം വെട്ടിക്കവല ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസ് വാർഷികാഘോഷ വേദിയിലായിരുന്നു എംഎൽഎയുടെ വാക്കുകൾ. ഇത് ഒരു പുതിയ വിദ്യാഭ്യാസ സംസ്കാരത്തിന്റെ തുടക്കമാകുമെന്നും ഭാവിയിൽ മുകളിലേക്കുള്ള ക്ലാസ്സുകളിലും ഈ രീതി വ്യാപിപ്പിക്കുമെന്നും എംഎൽഎ പറഞ്ഞു.

Leave a Reply

Your email address will not be published.