ഇടതു മുന്നണി നേതൃത്വം നല്കുന്ന കണ്ടല സഹകരണ സംഘത്തിൽ തട്ടിപ്പിനിരയായവർക്ക് നഷ്ടപ്പെട്ട പണം തിരച്ചു കിട്ടണണമെന്നാവശ്യപ്പെട്ട് ഇന്ന് സഹകരണസംഘത്തിന് മുന്നിൽ നടന്ന സമരസമയത്തെടുത്ത ചിത്രമാണിക്ക്.ഇതിൽ എൻ്റെ ഇടതുവശത്ത് രണ്ടാമത് നില്ക്കുന്ന പ്രായമായ വ്യക്തിയുടെ പേര് ഹബീബ്,ആക്രി കച്ചവടം ചെയ്ത് കിട്ടിയ തുകയാണ് നഷ്ടപ്പെട്ടത്,ഇപ്പോൾ മരുന്നു വാങ്ങാൻ പോലും പണമില്ല.വലതു ഭാഗത്ത് നില്കുന്നയാൾ ശശിധരൻ,അദ്ദേഹത്തിൻ്റെ മകൻ സൈനികനായിരുന്നു.12 വർഷങ്ങൾക്ക് മുമ്പ് 23ാം വയസ്സിൽ സേവനത്തിനിടയിൽ മരണപ്പെട്ടു.കേന്ദ്ര സർക്കാർ നല്കിയ 22 ലക്ഷം രൂപ കണ്ടലയിൽ നിക്ഷേപിച്ചു.ഇദ്ദേഹമിപ്പോൾ ക്യാൻസർ രോഗികൂടിയാണ്.പണവുമില്ല,ഇതുവരെയുള്ള പലിശയുമില്ല.തൊട്ടടുത്ത് നില്കുന്ന വനിതയുടെ പേര് സുധ,അവരുടെ അമ്മ ഓല മടൽ വിറ്റും,കോഴിയെ വളർത്തി മുട്ട വിറ്റും ഉണ്ടാക്കിയ പണമാണ് കലണ്ടലയിൽ നിക്ഷേപിച്ചത്.ഇങ്ങനെ ആയിരക്കണക്കിനാളുകൾ.ഇവരാരും ബി ജെ പി അനുഭാവികളല്ല.സി പി എം 20000-ൽ കൂടുതൽ വോട്ടിന് ജയിച്ച കാട്ടാക്കടയിലെ വോട്ടർമാരാണ്.ഞങ്ങൾ ഇവരെ ചേർത്ത് പിടിയ്ക്കുകയാണ്.ഇവരുടെ കാശ് വിയർപ്പിൻ്റെ ഗന്ധമുള്ളതാണ്.അല്ലാതെ മാസപ്പടി കിട്ടിയതല്ല,അത് കൊണ്ട് ആ പണം തിരികെ ലഭിയ്ക്കുന്നത് വരെ ഞങ്ങൾ ഇനി ഇവർക്കൊപ്പമാണ്. ബി വി രാജേഷ്

Spread the love

Leave a Reply

Your email address will not be published.