ആർഎസ്എസ് മുഖപത്രത്തിൽ കോൺഗ്രസിന് പ്രശംസ, ബിജെപിക്ക് വിമർശനം

Spread the love

നരേന്ദ്ര മോദിയെയും ബിജെപിയേയും രൂക്ഷമായി വിമർശിച്ച്‌ ആർഎസ്എസ് മുഖപത്രം. മോദിപ്രഭാവവും ഹിന്ദുത്വയും കൊണ്ട് ജയിക്കാൻ സാധിക്കില്ലെന്നാണ് ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിൻ്റെ വിമർശനം.കർണാടക നിയമസഭ തെരഞ്ഞെടുപ്പ് പരാജയത്തിൻ്റെ പശ്ചാത്തലത്തിലാണ് വിമർശനം.കർണാടകയിൽ അഴിമതി പ്രധാന തെരഞ്ഞെടുപ്പ് ചർച്ചയായി. തെരഞ്ഞെടുപ്പ് തോറ്റത് ബൊമ്മൈ മന്ത്രിസഭയിലെ 14 മന്ത്രിമാർ.പ്രാദേശിക തലത്തിൽ മികച്ച നേതൃത്വം വേണമെന്നും ആർഎസ്എസ് മുഖപത്രത്തിൽ പറയുന്നു. കോൺഗ്രസിൻ്റെ തെരഞ്ഞെടുപ്പ് പ്രവർത്തനം നല്ലതായിരുന്നുവെന്നും എഡിറ്റോറിയലിൽ മുഖപത്രം വിലയിരുത്തുന്നു.അതേ സമയം, മോദിയുടെ 9 വർഷ ഭരണകാലത്തിന് എഡിറ്റോറിയലിൽ അഭിനന്ദനവും നൽകുന്നുണ്ട്.പുതിയ പാർലമെൻറ് മന്ദിരം ജനാധിപത്യത്തിൻ്റെ ക്ഷേത്രമാണെന്നും എഡിറ്റോറിയലിൽ പരാമർശിക്കുന്നു.

Leave a Reply

Your email address will not be published.