ആശുപത്രിയില്‍ ബഹളംവെച്ചതിന് അറസ്റ്റിലായ പ്രതി എസ്‌ഐയെ ആക്രമിച്ച് പരുക്കേല്‍പ്പിച്ചു..

Spread the love

അശുപത്രിയില്‍ ബഹളംവെച്ചതിന് അറസ്റ്റിലായ പ്രതി എസ്‌ഐയെ ആക്രമിച്ച് പരുക്കേല്‍പ്പിച്ചു. പത്തനംതിട്ടയിലാണ് സംഭവം. ആറന്മുള സ്റ്റേഷനിലെ എസ്‌ഐ സാജു പി ജോര്‍ജിനെയാണ് മദ്യപിച്ച് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ അക്രമം കാണിച്ചതിന് കസ്റ്റഡിയിലെടുത്ത പ്രതി ആക്രമിച്ചത്. എസ്‌ഐയുടെ വലത് കൈക്ക് ഒടിവുണ്ട്. സംഭവത്തില്‍ പ്രതി കാഞ്ഞിരവേലി സ്വദേശി അഭിലാഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ചൊവ്വാഴ്ച്ച രാത്രിയാണ് സംഭവമുണ്ടായത്. മദ്യപിച്ച പ്രതി കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ബഹളംവെയ്ക്കുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ഡ്യുട്ടിയിലുണ്ടായിരുന്ന സാജു പി ജോര്‍ജ് ആശുപത്രിയിലെത്തി ഇയാളെ കസ്റ്റഡിയിലെടുത്തത്. ആറന്മുള പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിലാണ് പൊലീസ് റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. താഴത്തെ നിലയില്‍ നിന്ന് പ്രതിയുമായി പടി കയറുന്നതിനിടെ പ്രതി എസ്‌ഐയെ ആക്രമിക്കുകയായിരുന്നു.അടിയേറ്റ് വീണപ്പോഴാണ് എസ്‌ഐയുടെ കൈക്ക് ഒടിവുണ്ടായത്. ഉടന്‍ തന്നെ മറ്റ് പൊലീസുകാര്‍ പ്രതിയെ പിടികൂടി. കോഴഞ്ചേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സാജു പി ജോര്‍ജിന് കൈയില്‍ സ്റ്റീല്‍ റോഡ് ഇടുന്നതിനായി നാളെ ശസ്ത്രകിയ നടത്തും.

Leave a Reply

Your email address will not be published.