ആലപ്പുഴ ക്രൈംബ്രാഞ്ച്‌ ഡിവൈ.എസ്‌.പി അങ്കമാലി പോലീസിന്റെ പിടിയില്‍.

Spread the love

ഗുണ്ടാനേതാവ്‌ തമ്മനം ഫൈസലിന്റെ സല്‍ക്കാരത്തില്‍ പങ്കെടുക്കാനെത്തിയ ആലപ്പുഴ ക്രൈംബ്രാഞ്ച്‌ ഡിവൈ.എസ്‌.പി: എം.ജി. സാബുവും സംഘവുമാണ് അങ്കമാലി പോലീസിന്റെ പിടിയില്‍ ആയത്. അങ്കമാലിക്കടുത്ത്‌ പുളിയനത്ത്‌ ഫൈസലിന്റെ വീട്ടില്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ്‌ സാബുവും ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന്‌ പോലീസുകാരും കുടുങ്ങിയത്‌. ഡിവൈ.എസ്‌.പി: സാബു ആലപ്പുഴ ക്രൈം ഡിറ്റാച്ച്‌മെന്റ്‌ അസിസ്‌റ്റന്റ്‌ കമ്മിഷണറാണ്‌. 31-നു സര്‍വീസില്‍നിന്നു വിരമിക്കാനിരിക്കേയാണു പിടിക്കപ്പെട്ടത്‌. വിരമിക്കാന്‍ നാലുനാള്‍ മാത്രം ശേഷിക്കേ ഗുണ്ടാനേതാവിന്റെ വിരുന്നില്‍ പങ്കെടുത്ത്‌ പിടിക്കപ്പെട്ട ഡിവൈ.എസ്‌.പി: എം.ജി. സാബുവിന്റെ യാത്രയയപ്പ്‌ ചടങ്ങുകള്‍ റദ്ദാക്കി. ആലപ്പുഴ ക്രൈംബ്രാഞ്ച്‌ ഓഫീസിനു മുന്നില്‍ പരിപാടിക്കായി തയാറാക്കിയ പന്തലും അഴിച്ചുമാറ്റി. സംഭവം വിവാദമായതോടെ ആലപ്പുഴ എ.ആര്‍. ക്യാമ്ബിലെ ഡ്രൈവറേയും സി.പി.ഒയേയും ജില്ലാ പോലീസ്‌ മേധാവി ചൈത്ര തെരേസ ജോണ്‍ സസ്‌പെന്‍ഡ്‌ ചെയ്‌തു. മൂന്നാമന്‍ വിജിലന്‍സിലായതിനാല്‍ നടപടിയെടുക്കേണ്ടതു വിജിലന്‍സ്‌ എസ്‌.പിയാണ്‌. ഡിവൈ.എസ്‌.പി. സാബുവിനെ സസ്‌പെന്‍ഡ്‌ ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടു. സംഭവത്തില്‍ സംസ്‌ഥാന പോലീസ്‌ മേധാവിയോട്‌ ആഭ്യന്തരവകുപ്പ്‌ വിശദീകരണം തേടി. എസ്‌.ഐ. എത്തിയപ്പോള്‍ ഏമാന്‍ ശൗചാലയത്തില്‍! ഗുണ്ടകളെ നിരീക്ഷിക്കാന്‍ എസ്‌.പി. നിയോഗിച്ച അങ്കമാലി എസ്‌.ഐയും സംഘവും ഫൈസലിന്റെ വീട്ടില്‍ പരിശോധനയ്‌ക്ക് എത്തിയപ്പോഴാണ്‌ സംഭവം. അതിഥികളെപ്പറ്റി വിശദമായി അനേ്വഷിച്ചപ്പോള്‍, വിരുന്നില്‍ പങ്കെടുക്കുന്നവരില്‍ പോലീസുകാരുണ്ടെന്നും ഡി.വൈ.എസ്‌.പി. ശൗചാലയത്തിലുണ്ടെന്നും വിവരം കിട്ടി. ഗുഡല്ലൂരില്‍ വിനോദയാത്രയ്‌ക്കു പോയി മടങ്ങുമ്ബോഴാണു ഡിവൈ.എസ്‌.പിയും സംഘവും ഫൈസലിന്റെ വീട്ടില്‍ കയറിയത്‌. ഒരു സുഹൃത്തിന്റെ വീട്ടിലേക്കെന്നു തെറ്റിദ്ധരിപ്പിച്ചാണു ഡിവൈ.എസ്‌.പി. തങ്ങളെ കൂട്ടിക്കൊണ്ടുപോയതെന്നു പോലീസുകാര്‍ മൊഴിനല്‍കി.

Leave a Reply

Your email address will not be published.