ആറ്റുകാല്‍ പൊങ്കാല ; വിപുലമായ സജ്ജീകരണവുമായി ആരോഗ്യവകുപ്പ്

Spread the love

ആരോഗ്യവകുപ്പ് ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച്‌ വിപുലമായ സേവനങ്ങളാണ് ഭക്തജനങ്ങള്‍ക്കായി സജ്ജമാക്കിയിരിക്കുന്നതെന്ന് ആരോഗ്യവകുപ്പ്.

ഫെബ്രുവരി 17 മുതല്‍ 26 വരെ രാവിലെ ഏഴ് മുതല്‍ 10 വരെ രണ്ട് ഷിഫ്റ്റുകളിലായി ഡോക്ടർമാർ, സ്റ്റാഫ് നഴ്സ്, അറ്റന്റർ എന്നിവരുടെ സേവനം ക്ഷേത്രപരിസരത്തുണ്ടാകും. മെഡിക്കല്‍ ടീം, പബ്ലിക് ഹെല്‍ത്ത് ടീം, സാനിട്ടേഷൻ ടീം എന്നിങ്ങനെ സംഘങ്ങളായി തിരിഞ്ഞാകും പ്രവർത്തിക്കുക.
രണ്ട് 108 ആംബുലൻസുകളുടെ മുഴുവൻ സമയ സേവനവും ലഭ്യമാകും.

തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അഡീഷണല്‍ ഡി.എം.ഒയുടെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്‍ട്രോള്‍ റൂം, വിവിധ സംഘങ്ങളുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കും.

കുത്തിയോട്ട വ്രതമനുഷ്ഠിക്കുന്ന കുട്ടികള്‍ക്ക് വൈദ്യസഹായത്തിനായി ഒരു സമയം രണ്ട് ശിശുരോഗ വിദഗ്ദ്ധർ, സ്റ്റാഫ് നഴ്സ്, നഴ്സിംഗ് അസിസ്റ്റന്റ് ഉള്‍പ്പെടുന്ന മെഡിക്കല്‍ സംഘവും 24 മണിക്കൂറും പ്രവർത്തിക്കും. ഫെബ്രുവരി 26ന് മണക്കാട് ക്ഷേത്രപരിസരത്തും മെഡിക്കല്‍ ടീമിനെ സജ്ജമാക്കിയിട്ടുണ്ട്.

അതിതീവ്ര അടിയന്തരസാഹചര്യങ്ങളെ നേരിടാനുള്ള കേന്ദ്രമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രവർത്തിക്കും. പൊള്ളല്‍ സംബന്ധമായ സാഹചര്യങ്ങളുണ്ടായാല്‍ അത് നേരിടുന്നതിന് 30 കിടക്കകളും പ്രത്യേക ഐ.സി.യുവും സജ്ജമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published.