ആരാണാ ഭാഗ്യവാൻ? വിഷു ബമ്പർ ലോട്ടറി ഫലം ഇന്നറിയാം

Spread the love

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ വിഷു ബമ്പർ ലോട്ടറി ഫലം ഇന്നറിയാം. ഉച്ചകഴിഞ്ഞു രണ്ടുമണിക്കു നറുക്കെടുപ്പ് നടക്കും. VA, VB, VC, VD, VE, VG എന്നീ ആറു സീരീസുകളിലാണ് വിഷു ബമ്പർ ലോട്ടറി പുറത്തിറക്കിയിരുന്നത്. ടിക്കറ്റ് വില 300 രൂപയാണ്. നേരത്തെ വിഷു ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം 10 കോടി രൂപയായിരുന്നു. ഇക്കുറി ഇത് 12 കോടിയായി ഉയർത്തുകയായിരുന്നു. ഒന്നാം സമ്മാനത്തിന് അർഹനാകുന്ന ഭാഗ്യശാലിക്ക് ഏഴുകോടി 20 ലക്ഷം രൂപ കൈയ്യിൽ കിട്ടും. ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപ്പിക്കുകയോ ചെയ്യണം. 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കണം.

Leave a Reply

Your email address will not be published.