ആന്ധ്രാപ്രദേശില്‍ ട്രക്ക് ഇടിച്ച് മൂന്ന് ആനക്കുട്ടികള്‍ ചരിഞ്ഞു

Spread the love

ആന്ധ്രാപ്രദേശില്‍ ട്രക്ക് ഇടിച്ച് മൂന്ന് ആനക്കുട്ടികള്‍ ചരിഞ്ഞു. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ പലമനേരു മണ്ഡലത്തിന് സമീപം ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. ചിറ്റൂര്‍-പലമനേരു ദേശീയപാതയിലെ ജഗമര്‍ള ക്രോസില്‍ ആനകള്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ ട്രക്ക് ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനപാലകര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നേരത്തെ, ആന്ധ്രാപ്രദേശിലെ ഒരു ഗ്രാമത്തില്‍ ആനക്കൂട്ടം വെള്ളം കുടിക്കാന്‍ വരുന്നതിന്റെ വീഡിയോ വൈറലായിരുന്നു. ആന്ധ്രാപ്രദേശിലെ പാര്‍വതിപുരം ജില്ലയിലെ പൂജാരിഗുഡ ഗ്രാമത്തിലാണ് ബുധനാഴ്ച രാവിലെ ഏഴംഗ ആനക്കൂട്ടം വെള്ളംകുടിക്കാനെത്തിയത്.

റോഡ് മുറിച്ചുകടക്കുന്നതിനിടെ ട്രക്ക് ഇടിച്ചാണ് മൂന്ന് ആനകളും ചരിഞ്ഞതെന്ന് അധികൃതര്‍ പറഞ്ഞു. അപകടത്തിന് പിന്നാലെ ട്രക്ക് ഡ്രൈവര്‍ ഒളിവിലാണ്. ട്രക്ക് ഡ്രൈവര്‍മാരുടെ അശ്രദ്ധമൂലമാണ് ഇത്തരം അപകടങ്ങള്‍ സംഭവിക്കുന്നതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തില്‍ വന്യജീവി സംരക്ഷണ നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും നടപടിയെടുക്കുകയും ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

Leave a Reply

Your email address will not be published.