‘ആദിപുരുഷി’ന്റെ പ്രദര്‍ശനം തടഞ്ഞ് ഹിന്ദുത്വ സംഘടന

Spread the love

‘ആദിപുരുഷി’ന്റെ പ്രദര്‍ശനം തടഞ്ഞ് ഹിന്ദുത്വ സംഘടന. ഇന്നലെ രാത്രി മുംബൈ നല്ലസോപര കാപിറ്റല്‍ മാളിലാണ് സംഭവം. രാഷ്ട്ര പ്രഥം എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് പ്രദര്‍ശനം തടഞ്ഞത്. മുദ്രാവാക്യം വിളികളോടെയാണ് രാഷ്ട്ര പ്രഥം പ്രവര്‍ത്തകര്‍ തീയറ്ററിനകത്ത് പ്രവേശിച്ചത്.

രാമായണത്തിലെ പുരാണ കഥാപാത്രങ്ങളെ വികലമായാണ് ചിത്രീകരിച്ചതെന്ന് കാട്ടിയാണ് ഹിന്ദുത്വ സംഘടനകള്‍ ചിത്രത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. ഓം റൗട്ട് ആണ് ചിത്രത്തിന്റെ സംവിധായകന്‍.

നേപ്പാളിലെ കാഠ്മണ്ഡുവിലും പൊഖാറയിലും ആദിപുരുഷിന് നിരോധനമേര്‍പ്പെടുത്തിയിരിക്കുകയാണ്. ‘ആദിപുരുഷി’ല്‍ സീത ജനിച്ചത് ഇന്ത്യയിലാണെന്ന് പറയുന്നതാണ് നേപ്പാളില്‍ വിവാദമായത്. സീത നേപ്പാളിലാണ് ജനിച്ചതെന്ന വാദം ഉന്നയിച്ച് ശക്തമായ പ്രതിഷേധമാണ് സിനിമക്കെതിരെ രാജ്യത്ത് ഉയര്‍ന്നത്.

Leave a Reply

Your email address will not be published.