ആകാശംമുട്ടെ പുക, കവിഞ്ഞൊഴുകി ലാവ;

Spread the love

അമേരിക്കയിലെ പ്രധാനപ്പെട്ടതും എപ്പോഴും സജീവമായതുമായ അഗ്നിപർവ്വതങ്ങളിലൊന്നായ കിലോയ അഗ്നിപർവതം പൊട്ടിത്തെറിച്ചു. മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് അഗ്നിപർവതം പൊട്ടിത്തെറിച്ചത്.

അമേരിക്കൻ സംസ്ഥാനമായ ഹവായിയിലാണ് ഈ അഗ്നിപർവതം സ്ഥിതി ചെയ്യുന്നത്. ദ്വീപ് മേഖലയാണ് ഹവായി. കിലോയയുടെ ഒരു കൊടുമുടിയായ കാൽഡിറയിലെ ഹാലെമൗമൗ അഗ്നിമുഖത്താണ് സ്‌ഫോടനമുണ്ടായത്. സ്പോടനത്തെത്തുടർന്ന് ലാവാ പ്രവഹിച്ചു. അന്തരീക്ഷമാകെ പൊടിപടലം നിറഞ്ഞു. കെട്ടിടങ്ങൾക്കും ആളുകൾക്കും ഭീഷണിയില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

കിലോയ അഗ്നിപർവ്വതത്തിന് വർഷങ്ങളോളം പഴക്കമുണ്ടെന്നാണ് അധികൃതർ വിശ്വസിക്കുന്നത്. ഇപ്പോൾ പൊട്ടിത്തെറിച്ച ഹാലെമൗമൗ ഉൾപ്പെടെ രണ്ട് അഗ്നിമുഖങ്ങൾ പർവ്വതത്തിനുണ്ട്. നിരന്തരമായി പ്രവഹിക്കുന്നത് എന്നർത്ഥം വരുന്നതാണ് കിലോയ എന്ന പേര്.

Leave a Reply

Your email address will not be published.