അർത്തുങ്കൽ ഹാർബർ സെപ്റ്റംബർ 1ന് നിർമ്മാണം ആരംഭിക്കും;

Spread the love

ആലപ്പുഴ അർത്തുങ്കൽ ഹാർബറിന് സെപ്റ്റംബർ ഒന്നിന് തറക്കല്ലിട്ട് അന്നുതന്നെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ.

നിയമവിരുദ്ധമായ മത്സ്യബന്ധനം അവസാനിപ്പിക്കാനായി ഇന്ന് മുതൽ പാട്രോളിങ് ശക്തിപ്പെടുത്തും. 24 മണിക്കൂറും പെട്രോളിങ് ബോട്ടുകൾ നിരീക്ഷണം നടത്തും. ഒറ്റമശ്ശേരി പുലിമുട്ട് നിർമ്മാണം അതിവേഗം പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.

അർത്തുങ്കൽ സെന്റ് ജോർജ് പാരിഷ് ഹാളിൽ നടന്ന ചേർത്തല മണ്ഡലതല തീരസദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published.