‘അഴിമതിക്ക് പേരുകേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാന്‍ അണിനിരക്കൂ കൂട്ടരെ’ ; കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന ബിജെപി പദയാത്രാ പ്രചാരണ ഗാന വിവാദത്തില്‍ നടപടി വേണമെന്ന് ആവശ്യം

Spread the love

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന ബിജെപി പദയാത്രാ പ്രചാരണ ഗാന വിവാദത്തില്‍ നടപടി വേണമെന്ന് ആവശ്യം.

ഐടി സെല്‍ കണ്‍വീനര്‍ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തെ സമീപിച്ചു.

ഐടി സെല്‍ കണ്‍വീനര്‍ എസ് ജയശങ്കറിനെതിരെ നടപടി വേണമെന്നാണ് ആവശ്യം. ജയശങ്കര്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് കെ സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചു.

കേരള യാത്രയിലെ കേന്ദ്ര വിരുദ്ധ ഗാനം കൈയ്യബദ്ധമെന്നായിരുന്നുവെന്നാണ് ജയശങ്കറിന്റെ വിശദീകരണം. എന്നാല്‍ ജയശങ്കറിന്റെ വിശദീകരണം സംസ്ഥാന നേതൃത്വം തള്ളി. ബോധപൂര്‍വ്വം ചെയ്തതാണെന്ന നിഗമനത്തിലാണ് സംസ്ഥാന നേതൃത്വം.

‘അഴിമതിക്ക് പേരുകേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാന്‍ അണിനിരക്കൂ കൂട്ടരെ’ എന്നാണ് വീഡിയോ ഗാനത്തിലെ വരികള്‍. സംഭവത്തില്‍ എസ് ജയശങ്കറിനെ വിളിച്ച്‌ കെ സുരേന്ദ്രന്‍ നേരിട്ട് വിശദീകരണം ആവശ്യപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published.