അരിക്കൊമ്പന്‍ പുതിയ ആവാസ വ്യവസ്ഥയുമായി ഇണങ്ങിയെന്ന് തമിഴ്‌നാട് വനംവകുപ്പ്;

Spread the love

അരിക്കൊമ്പന്‍ കളക്കാട് മുണ്ടന്തുറയിലെ പുതിയ വീട്ടില്‍ സുഖവാസത്തിലെന്ന് തമിഴ്‌നാട് വനം വകുപ്പ്. കളയ്ക്കാട് മുണ്ടന്‍ തുറൈ കടുവ സംങ്കേതം അരിക്കൊമ്പന് ഇഷ്ടമായെന്നാണ് തമിഴ്‌നാട് വനംവകുപ്പ് ചൂണ്ടിത്താട്ടുന്നത്. പുതിയ ആവാസ വ്യവസ്ഥയുമായി അരിക്കൊമ്പന്‍ ഇണങ്ങിയെന്നും നല്ല രീതിയില്‍ ഭക്ഷണം കണ്ടെത്തുന്നുവെന്നും തമിഴ്‌നാട് അറിയിച്ചു. റേഡിയോ കോളര്‍, ക്യാമറ ട്രാപ്പുകള്‍ എന്നിവയിലൂടെയുള്ള അരിക്കൊമ്പന്റെ നിരീക്ഷണം തുടരും.

അരിക്കൊമ്പനെ കേരളത്തിലേക്ക് തിരികെയെത്തിക്കണമെന്ന ഹര്‍ജി മദ്രാസ് ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. എറണാകുളം സ്വദേശിനി റബേക്ക ജോസഫിന്റെ ഹര്‍ജിയാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഫോറസ്റ്റ് ബെഞ്ച് തള്ളിയത്. ആനയെ എവിടേ വിടണമെന്ന് തീരുമാനിക്കേണ്ടത് വനം വകുപ്പാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

നിലവില്‍ അരിക്കൊമ്പന്‍ ആരോഗ്യവാനാണ്. ആവശ്യത്തിന് വെള്ളവും ഭക്ഷണവും ലഭിക്കുന്ന പ്രദേശത്താണ് ആന ഇപ്പോള്‍ ഉള്ളത്. കൊതയാര്‍ വനമേഖലയില്‍ വനം വകുപ്പ് ജീവനക്കാരും വെറ്ററിനറി ഡോക്ടര്‍മാറും അടങ്ങുന്ന സംഘം ആനയെ നിരീക്ഷിക്കുന്നുണ്ടെന്നും തമിഴ്‌നാട് വനംവകുപ്പ് വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published.