അരിക്കൊമ്പനെ തുറന്നു വിട്ടു;  അരിക്കൊമ്പന്റെ ആരോഗ്യനില തൃപ്തികരമല്ല;

Spread the love

അരിക്കൊമ്പനെ തുറന്നു വിട്ടു. ചികിത്സ നൽകിയതിന് ശേഷമാണ് തുറന്നു വിട്ടത്. മുത്തുക്കുളിയിലെ കാട്ടിലാണ് തുറന്നു വിട്ടത്.ഇതേ സമയം അരിക്കൊമ്പന്റെ ആരോഗ്യനില തൃപ്തികരമല്ല, ആനയെ തുറന്നു വിടാനാകില്ലെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.

മുണ്ടന്‍തുറൈ കടുവാ സങ്കേതത്തില്‍ അനിമല്‍ ആംബുലന്‍സില്‍ വനംവകുപ്പ് ഡോക്ടര്‍മാര്‍ ആനയുടെ ആരോഗ്യസ്ഥിതി നിരീക്ഷിച്ചു വരികയാണ്. രണ്ടു ദിവസത്തെ ചികിത്സയ്ക്കുശേഷം ആനയെ കാട്ടില്‍ തുറന്നു വിട്ടാല്‍ മതിയെന്നാണ് ഇപ്പോഴത്തെ തീരുമാനം. ആവശ്യമെങ്കില്‍ കോതയാര്‍ ആനസംരക്ഷണ കേന്ദ്രത്തില്‍ എത്തിച്ച് ചികിത്സ നല്‍കും. അതേസമയം അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്നാവശ്യപ്പെട്ട് കൊച്ചി സ്വദേശിയായ റബേക്ക ജോസഫ് നൽകിയ ഹർജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് ഇന്ന് പരിഗണിക്കും. കോടതി നിലപാട് അറിഞ്ഞ ശേഷം തുടർ നടപടികൾ സ്വീകരിക്കാനാണ് തമിഴ്നാട് വനം വകുപ്പിന്റെ തീരുമാനം.

മയക്കുവെടി വെച്ച് പിടികൂടിയ അരിക്കൊമ്പന്റെ ആരോഗ്യനില തൃപ്തികരമല്ലെന്ന് തമിഴ്‌നാട് വനംവകുപ്പിന്റെ വിലയിരുത്തല്‍. ഈ അവസ്ഥയില്‍ ആനയെ തുറന്നു വിടാനാകില്ലെന്നും വനംവകുപ്പ് അറിയിച്ചു. കളക്കാട് മുണ്ടന്‍തുറൈ കടുവാസങ്കേതത്തിലാണ് ആന ഇപ്പോഴുള്ളത്.

Leave a Reply

Your email address will not be published.