അരമണിക്കൂറിനുള്ളിൽ ജയ്പൂരിൽ മൂന്ന് ഭൂചലനങ്ങൾ

Spread the love

അരമണിക്കൂറിനുള്ളിൽ രാജസ്ഥാനിലെ ജയ്പൂരിൽ മൂന്ന് ഭൂചലനങ്ങൾ അനുഭവപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചെ 4.09 ന് ജയ്പൂരിൽ നിന്ന് ഏകദേശം 9 കിലോമീറ്റർ അകലെ 10 കിലോമീറ്റർ താഴ്ചയിലാണ് ആദ്യ ചലനം ഉണ്ടായത്. ഭൂചലനം ഉണ്ടായത്.ഇതിനെ തുടർന്ന് പുലർച്ചെ 4.22ന് റിക്ടർ സ്‌കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തിയ തുടർചലനമുണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. പിന്നീട് റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ഉണ്ടായതായി എൻസിഎസ് അറിയിച്ചു.

“ജയ്പൂരിൽ ഭൂചലനം. നിങ്ങൾ എല്ലാവരും സുരക്ഷിതരാണെന്ന് ഞാൻ പ്രതീക്ഷിക്കുന്നു!”-രാജസ്ഥാനിലെ ടൂറിസം, സിവിൽ ഏവിയേഷൻ മന്ത്രി മുരാരി ലാൽ മീണ ട്വീറ്റ് ചെയ്തു,

ഭൂചലനത്തെ കുറിച്ച് പ്രതികരിച്ച് രാജസ്ഥാൻ മുൻ മുഖ്യമന്ത്രി വസുന്ധര രാജെയും ട്വീറ്റ് ചെയ്തിട്ടുണ്ട് “ജയ്പൂർ ഉൾപ്പെടെ സംസ്ഥാനത്തെ മറ്റ് സ്ഥലങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. നിങ്ങൾ എല്ലാവരും സുരക്ഷിതരാണെന്ന് ഞാൻ പ്രതീക്ഷിക്കുന്നു!” എന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

Leave a Reply

Your email address will not be published.