അമേരിക്കൻ ഹാസ്യ നടൻ റിച്ചാര്‍ഡ് ലൂയിസ് അന്തരിച്ചു

Spread the love

സ്റ്റാൻഡ്-അപ്പ് കോമേഡിയനും കർബ് യുവർ എൻത്യൂസിയസത്തിൻ്റെ ഹാസ്യ നടനുമായ റിച്ചാർഡ് ലൂയിസ് (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചൊവ്വാഴ്ച രാത്രി ലോസ് ഏഞ്ചല്‍സിലെ സ്വന്തം വീട്ടില്‍ വെച്ചാണ് മരണം സംഭവിച്ചതെന്നാണ് അദ്ദേഹത്തിൻ്റെ പബ്ലിസിസ്റ്റ് ജെഫ് എബ്രഹാം അറിയിച്ചത്.

76 വയസ്സായിരുന്നു. 

തനിക്ക് പാർക്കിൻസണ്‍സ് രോഗമുണ്ടെന്നും സ്റ്റാൻഡ് അപ്പ് കോമഡിയില്‍ നിന്ന് വിരമിക്കുന്നുവെന്നും ലൂയിസ് കഴിഞ്ഞ ഏപ്രിലില്‍ പ്രഖ്യാപിച്ചിരുന്നു. സ്വയം അപകീർത്തിപ്പെടുത്തുന്ന നർമ്മത്തിന് പേരുകേട്ട ലൂയിസ് 1980-കളിലാണ് പ്രശസ്തിയിലേക്ക് ഉയർന്നത്. വർഷങ്ങളോളം, നടനായും എഴുത്തുകാരനായും ലാറി ഡേവിഡിനൊപ്പം ‘കർബ് യുവർ എൻത്യൂസിയാസം’ എന്ന ഷോയില്‍ അഭിനയിച്ചു.

റിച്ചാർഡ് ലൂയിസിന്റെ ഭാര്യ ജോയ്‌സ് ലാപിൻസ്‌കി ആളുകളുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുകയും. ഈ സമയത്ത് കുടുംബത്തിന് സ്വകാര്യ നല്‍കണം എന്ന് അഭ്യർത്ഥിക്കുകയും ചെയ്തതായി പബ്ലിസിസ്റ്റ് ജെഫ് എബ്രഹാം അറിയിച്ചു. മറ്റു വിവരണങ്ങള്‍ ഒന്നും ലഭ്യമല്ല.

Leave a Reply

Your email address will not be published.