അമേരിക്കയിൽ വീണ്ടും വെടിവെപ്പ്; ഏഴ് പേർക്ക് പരുക്ക്

Spread the love

അമേരിക്കയിൽ വീണ്ടും വെടിവെപ്പ്. വിർജീനിയ കോമൺവെൽത്ത് സർവകലാശാലയ്‌ക്ക് സമീപം ഉണ്ടായ വെടിവെപ്പിൽ ഏഴ് പേർക്ക് പരുക്കേറ്റു. ഇതിൽ മൂന്ന് പേരുടെ നില ​ഗുരുതരമാണെന്ന് റിച്ച്മണ്ട് പൊലീസ് അറിയിച്ചു. ഹ്യൂഗനോട്ട് ഹൈസ്‌കൂളിലെ ബിരുദദാന ചടങ്ങിനിടെയാണ് വെടിവെപ്പ് നടന്നത്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

സ്കൂളിൽ ബിരുദദാന ചടങ്ങ് നടക്കുന്ന തിയേറ്ററിനുള്ളിലായിരുന്ന പൊലീസ് വെടിയൊച്ച കേട്ട് പുറത്തിറങ്ങിയപ്പോഴാണ് ഏഴ് പേർ വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കർശന നടപടിയെടുക്കുമെന്ന് മേയർ ലെവർ സ്റ്റോണി അറിയിച്ചു. ഇനി എവിടെയും ഇത്തരം സംഭവം ആവർത്തിക്കരുതെന്നും മേയർ പറഞ്ഞു.

Leave a Reply

Your email address will not be published.