അമേരിക്കയിൽ അതിശൈത്യം തുടരുന്നു. റെക്കോർഡ് മൈനസ് താപനിലകൾ രേഖപ്പെടുത്തിയ അതിശൈത്യത്തിൽ ജനജീവിതം താറുമാറായി.
പലയിടത്തും മൈനസ് 30 ഡിഗ്രിക്കും താഴെയാണ് താപനില. അമേരിക്കൻ ജനസംഖ്യയുടെ എഴുപത് ശതമാനത്തോളം പേർ അതിശൈത്യം മൂലം കഷ്ടപ്പെടുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പലയിടത്തും ഗതാഗത സംവിധാനങ്ങൾ താറുമാറായി. ഡെട്രോയിഡ്, മിനിപോളിസ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഗതാഗതം പൂർണമായും സ്തംഭിച്ചിരിക്കുകയാണ്. അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട ഒക്ലഹോമ അടക്കമുള്ള സംസ്ഥാനങ്ങളിലും റെയിൽ, വിമാനം, റോഡ് ഗതാഗതത്തിന് പൂർണതോതിലേക്കെത്തിക്കാൻ സാധിച്ചിട്ടില്ല.
എട്ടുവർഷം മുൻപ് അമേരിക്കയിൽ അനുഭവപ്പെട്ട ശൈത്യത്തെക്കാൾ രൂക്ഷമാണ് ഇത്തവണത്തേത്. ആർട്ടിക്ക് പ്രദേശത്ത് ഉറഞ്ഞുകൂടിയ മഞ്ഞാണ് അതിശൈത്യം രൂക്ഷമാകുന്നത്. താപനില ഇനിയും താഴുമെന്നും ജനങ്ങൾ എല്ലാ മുൻകരുതലുകളും സ്വീകരിക്കണമെന്നും ഫെഡറൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.