അപകടങ്ങൾ കൂടുന്നു, അ​തി​വേ​ഗ​പാ​ത​യി​ൽ ബൈ​ക്കു​ക​ൾ​ക്കും ഓ​ട്ടോ​ക​ൾക്കും നിരോധനം

Spread the love

അ​തി​വേ​ഗ​പാ​ത​യി​ൽ ബൈ​ക്കു​ക​ൾ​ക്കും ഓ​ട്ടോ​ക​ൾക്കും നിരോധനം. മൈ​സൂ​രു-​ബം​ഗ​ളൂ​രു അതിവേഗപാതയിലാണ് നിരോധനം ഏർപ്പെടുത്തിയത്. പാ​ത​യി​ൽ അ​പ​ക​ട​ങ്ങ​ൾ കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​യു​ടെ ഈ പു​തി​യ തീ​രു​മാ​നം നടപ്പിലായത്. കൂടാതെ ട്രാ​ക്ട​റു​ക​ൾ, മ​ൾ​ട്ടി ആ​ക്സി​ൽ ഹൈ​ഡ്രോ​ളി​ക് ട്രെ​യി​ല​ർ വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​ക്കും നി​രോ​ധ​ന​മു​ണ്ട്. ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ  സ​ർ​വി​സ് റോ​ഡി​ലൂ​ടെ​യാ​ണ് സ​ഞ്ച​രി​ക്കേ​ണ്ട​ത്.അ​തി​വേ​ഗ​ത്തി​ൽ ഓ​ടു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് പ​തു​ക്കെ പോ​കു​ന്ന ഓ​ട്ടോ​റി​ക്ഷ​ക​ൾ, ബൈ​ക്കു​ക​ൾ, ട്രാ​ക്ട​റു​ക​ൾ തു​ട​ങ്ങി​യ​വ ത​ട​സ്സ​മു​ണ്ടാ​ക്കു​ന്നു​വെ​ന്നും, അ​വ മ​റ്റ് വാ​ഹ​ന​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടാ​ൻ ഇ​ട​യാ​ക്കു​ന്ന​തിനാലാണ് ഇത്തരത്തിൽ വാ​ഹ​ന​ങ്ങ​ളെ നി​രോ​ധി​ക്കു​ന്ന​തെന്ന് അധികൃതർ വ്യക്തമാക്കി. ക​ഴി​ഞ്ഞ നാ​ല് മാ​സ​ങ്ങ​ൾ​ക്കി​ടെ 84 അ​പ​ക​ട​ങ്ങ​ളി​ലാ​യി നൂ​റു​പേ​രാ​ണ് പാ​ത​യി​ൽ മ​രി​ച്ച​ത്.സ​ർ​വി​സ് റോ​ഡി​ലൂ​ടെ സഞ്ചരിക്കുന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​ല​വി​ൽ ടോ​ൾ ന​ൽ​കേ​ണ്ട. ബി​ഡ​ദി, രാ​മ​ന​ഗ​ര, ച​ന്ന​പ​ട​ണ, മ​ദ്ദൂ​ർ, മാ​ണ്ഡ്യ, ശ്രീ​രം​ഗ​പ​ട്ട​ണ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സ​ർ​വി​സ് റോ​ഡി​ൽ​നി​ന്ന് അ​തി​വേ​ഗ​പാ​ത​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നു​ള്ള വഴികൾ ഉള്ളത്. സു​ര​ക്ഷാ​ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ദി​വ​സം വി​വി​ധ​യി​ട​ങ്ങ​ളി​ൽ എ.​ഐ കാ​മ​റ​ക​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഒ​മ്പ​ത് വ​ലി​യ പാ​ല​ങ്ങ​ൾ, 42 ചെ​റി​യ പാ​ല​ങ്ങ​ൾ, 64 അ​ടി​പ്പാ​ത​ക​ൾ, 11 മേ​ൽ​പാ​ത​ക​ൾ, അ​ഞ്ച് ബൈ​പാ​സു​ക​ൾ എ​ന്നി​വ​യ​ട​ങ്ങി​യ​താ​ണ് അ​തി​വേ​ഗ​പാ​ത. പാ​ത​യി​ലെ കൂ​ടി​യ വേ​ഗം മ​ണി​ക്കൂ​റി​ൽ 80 കി​ലോ​മീ​റ്റ​റി​നും 100 കി​ലോ​മീ​റ്റ​റി​നും ഇ​ട​യി​ലാ​ണ്.

Leave a Reply

Your email address will not be published.