അന്താരാഷ്ട്ര ബുക്കർ സമ്മാനം സ്വന്തമാക്കി ‘ടൈം ഷെൽട്ടർ’

Spread the love

ചരിത്രത്തിലാദ്യമായി അന്താരാഷ്ട്ര ബുക്കർ സമ്മാനത്തിന് അർഹമായി ടൈം ഷെൽട്ടർ’. ബൾഗേറിയൻ സാഹിത്യകാരൻ ഗ്യോർഗി ഗുസ്പുടിനോവിന്റെ ‘ടൈം ഷെൽട്ടർ’ എന്ന നോവലിനാണ് ഈ വർഷത്തെ അന്താരാഷ്ട്ര ബുക്കർ സമ്മാനം. ആഞ്ജല റോഡലാണ് നോവൽ ഇംഗ്ലീഷിലേക്കു പരിഭാഷപ്പെരുത്തിയത്. സമ്മാനത്തുകയായ 51.23 ലക്ഷം രൂപ (50000 പൗണ്ട് ) നോവലിസ്റ്റിനും പരിഭാഷകയ്ക്കും തുല്യമായി ലഭിക്കും. ഭാവി ഒരാവശ്യമായിരിക്കുമ്പോൾ ഭൂതകാലത്തെ പുതുക്കിയെടുക്കുന്ന യൂറോപ്പിനെക്കുറിച്ചുള്ള മഹത്തായ നോവലാണ് ടൈം ഷെൽറ്റർ എന്ന് പുരസ്കാര നിർണയ സമിതി അധ്യക്ഷയായ ഫ്രഞ്ച് നോവലിസ്റ്റ് ലെയ്‌ല സ്‌ലിമനി പറഞ്ഞു.

സ്മൃതിനാശത്തിനു പരീക്ഷണ ചികിത്സ നൽകുന്ന ‘ഭൂതകാലത്തിനുവേണ്ടിയുള്ള ചികിത്സാലയ’മാണ് ‘ടൈം ഷെൽട്ടർ’ എന്ന നോവലിൻ്റെ പശ്ചാത്തലം. വിവിധഭാഷകളിൽനിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനംചെയ്ത് ബ്രിട്ടനിലോ അയർലൻഡിലോ പ്രസിദ്ധീകരിച്ച നോവലുകൾക്കാണ് അന്താരാഷ്ട്ര ബുക്കർ സമ്മാനം നൽകി വരുന്നത്.

1968 ൽ ജനിച്ച ഗ്യോർഗി ഗുസ്‌പുടിനോവ് ആധുനിക ബൾഗേറിയൻ എഴുത്തുകാരിൽ ഏറ്റവും പ്രശസ്തനാണ്. അദ്ദേഹത്തിന്റെ നോവലുകളും കവിതകളും 25 ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. അമേരിക്കയിലെ മിനസോട്ടയിൽ ജനിച്ച ആഞ്ജല റോഡൽ ഇപ്പോൾ ബൾഗേറിയയിലാണ് താമസം.

Leave a Reply

Your email address will not be published.