അധ്യാപകന്റെ കൈ വെട്ടിയ കേസ്; മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവ്

Spread the love

പ്രൊഫ. ടിജെ ജോസെഫിന്റെ കൈപ്പത്തി വെട്ടിയ കേസിലെ രണ്ടാം ഘട്ട വിധി പ്രഖ്യാപിച്ചു. കൊച്ചിയിലെ എന്‍ഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്. കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ടാം പ്രതി സജിന്‍, മൂന്നാം പ്രതി നാസര്‍, അഞ്ചാം പ്രതി നജീവ് എന്നിവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. മറ്റ് രണ്ട് പ്രതികളായ മൊയ്തീന്‍ കുഞ്ഞ്, അയ്യൂബ്, നൗഷാദ് എന്നിവര്‍ക്ക് മൂന്ന് വര്‍ഷത്തെ തടവും വിധി

ചോദ്യ പേപ്പര്‍ വിവാദത്തെ തുടര്‍ന്ന് തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകനായിരുന്ന പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയ സംഭവം നടന്ന് 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രണ്ടാംഘട്ട വിചാരണ പൂര്‍ത്തിയായത്. സംഭവത്തിനുശേഷം വര്‍ഷങ്ങളോളം ഒളിവില്‍ കഴിഞ്ഞ പ്രതികളെ പലപ്പോഴായി അറസ്റ്റ് ചെയ്ത് വേവ്വേറെ കുറ്റപത്രം സമര്‍പ്പിച്ചാണ് എന്‍ ഐ എ വിചാരണ പൂര്‍ത്തിയാക്കിയത്. മുഖ്യപ്രതി എം കെ നാസര്‍, അധ്യാപകന്റെ കൈവെട്ടിയ സജല്‍ എന്നിവര്‍ക്ക് പുറമേ അസീസ് ഓടക്കാലി, ഷഫീക്ക്, നജീബ് , മുഹമ്മദ് റാഫി, സുബൈര്‍, നൗഷാദ്, മന്‍സൂര്‍, അയ്യൂബ്, മൊയ്തീന്‍ കുഞ്ഞ് എന്നിവരുടെ കൃത്യത്തിലെ പങ്കാളിത്തമാണ് ഈ ഘട്ടത്തില്‍ വിചാരണ ചെയ്യപ്പെട്ടത്. 37 പേരുടെ ആദ്യഘട്ട വിചാരണയില്‍ 11 പേരെ ശിക്ഷിക്കുകയും 26 പേരെ വെറുതെ വിടുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published.