‘അത്രേം ചിപ്പുകള്‍ ഇനി എന്ത് ചെയ്യും?’; 2000 രൂപ നോട്ട് പിന്‍വലിക്കുന്ന നടപടിയെ പരിഹസിച്ച് മന്ത്രി വി. ശിവന്‍കുട്ടി

Spread the love

രണ്ടായിരം രൂപ നോട്ട് പിന്‍വലിക്കുന്ന നടപടിയെ പരിഹസിച്ച് മന്ത്രി വി. ശിവന്‍കുട്ടി. ഫേസ്ബുക്കില്‍ ‘അത്രേം ചിപ്പുകള്‍ ഇനി എന്ത് ചെയ്യും?’ എന്ന ഒറ്റ വരി കുറിപ്പ് ഫേസ്ബുക്കില്‍ പങ്കുവെച്ചാണ് മന്ത്രിയുടെ പരിഹാസം. നിരവധി പേരാണ് മന്ത്രിയുടെ പോസ്റ്റിന് താഴെ കേന്ദ്രസര്‍ക്കാര്‍ നടപടിയെ പരിഹസിച്ചും വിമര്‍ശിച്ചും രംഗത്തെത്തിയത്.കഴിഞ്ഞ ദിവസമാണ് രണ്ടായിരം രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നുവെന്ന ആര്‍ബിഐയുടെ പ്രഖ്യാപനം വന്നത്. നിലവില്‍ വിനിമയത്തിലുള്ള നോട്ടുകളുടെ നിയമസാധുത തുടരും. 2000 നോട്ടുകള്‍ വിതരണം ചെയ്യുന്നത് ഉടന്‍ നിര്‍ത്തണമെന്ന് ബാങ്കുകള്‍ക്ക് ആര്‍.ബി.ഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ വിനിമയത്തിലുള്ള 2000 രൂപ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കാനും മാറ്റിയെടുക്കാനും ഈ വരുന്ന സെപ്റ്റംബര്‍ 30 വരെ സമയം നല്‍കി.

madrasa

Leave a Reply

Your email address will not be published.