അച്ഛൻ കഞ്ചാവ് ചേർത്ത ബിസ്ക്കറ്റ് നൽകി; ഗുരുതരാവസ്ഥയിലായ 11 വയസ്സുകാരി ആശുപത്രിയിൽ

Spread the love

അച്ഛൻ നൽകിയ കഞ്ചാവ് ചേർത്ത ചോക്ലേറ്റ് ബിസ്‌ക്കറ്റ് കഴിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആയ 11 വയസ്സുകാരിയായ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിച്ചു. മലേഷ്യയിലാണ് സംഭവം. അച്ഛൻ തന്നെയാണ് കുട്ടിക്ക് കഞ്ചാവ് ബിസ്ക്കറ്റ് നൽകിയത് എന്നാണ് പൊലീസ് നൽകുന്ന വിവരം. കുട്ടിയുടെ 38 -കാരനായ പിതാവാണ് കഞ്ചാവ് കലർത്തി ചോക്ലേറ്റ് ബിസ്ക്കറ്റ് ഉണ്ടാക്കി കുട്ടിക്ക് നൽകിയത്.

ബിസ്ക്കറ്റ് കഴിച്ചതോടെ അവശനിലയിൽ ആയ കുട്ടിയെ ഇയാൾ തന്നെയാണ് വീടിനടുത്തുള്ള പ്രാദേശിക ക്ലിനിക്കിൽ എത്തിച്ചതും. അസ്വസ്ഥതകൾ അനുഭവപ്പെട്ട കുട്ടിയെ വീടിനോട് ചേർന്നുള്ള ഒരു പ്രാദേശിക ക്ലിനിക്കിൽ പ്രവേശിപ്പിക്കുകയായിരുന്നു. ക്ലിനിക്കിലെ മെഡിക്കൽ അസിസ്റ്റന്റാണ് സംഭവത്തെക്കുറിച്ച് പൊലീസിനെ അറിയിച്ചത്. പെൺകുട്ടിയുടെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്നും ചികിത്സയോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻകരുതൽ എടുക്കണമെന്ന് പൊലീസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.