അച്ഛനെ വാടക കൊലയാളിയെ ഉപയോഗിച്ച് കൊലപ്പെടുത്തിയ മകള്‍ അറസ്റ്റില്‍

Spread the love

അച്ഛനെ വാടക കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തിയ മകള്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. അറുപതുകാരനായ ദിലീപ് രാജേശ്വര്‍ സോണ്‍ടാക്കെ എന്നയാള്‍ കൊല്ലപ്പെട്ട കേസിലാണ് മകള്‍ പ്രിയ സോണ്‍ടാക്കെ അറസ്റ്റിലായത്. മെയ് പതിനേഴിനായിരുന്നു കൊലപാതകം നടന്നത്. മുഖം മൂടി ധരിച്ചെത്തിയ സംഘം ഇയാളെ കുത്തിക്കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു.

ഭിവാപുരിലെ പെട്രോള്‍ പമ്പിലായിരുന്നു സംഭവം നടന്നത്.. കൊലപാതകത്തിന് ശേഷം 1.34 ലക്ഷം രൂപയും കവര്‍ന്നാണ് പ്രതികള്‍ രക്ഷപ്പെട്ടത്. ആദ്യം കവര്‍ച്ചാ ശ്രമത്തിനിടയിലുള്ള കൊലപാതകമെന്നാണ് പൊലീസ് കരുതിയത്. എന്നാല്‍ അന്വേഷണത്തില്‍ മകള്‍ക്ക് പങ്കുള്ളതായി സംശയമുണര്‍ന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രിയ സോണ്‍ടാക്കെ കുറ്റം സമ്മതിക്കുകയായിരുന്നു.

പിതാവിന്റെ അവിഹിത ബന്ധത്തെ ചോദ്യം ചെയ്ത അമ്മയെ ഇയാള്‍ നിരന്തരം മര്‍ദിച്ചതിനെ തുടര്‍ന്നാണ് മകള്‍ ക്വട്ടേഷന്‍ സംഘത്തെ ഏല്‍പ്പിച്ചത്. മൂന്നംഗ സംഘത്തിന് പ്രതിഫലമായി അഞ്ച് ലക്ഷവും പ്രിയ നല്‍കി. ഷെയ്ഖ് അഫ്രോസ്, മുഹമ്മദ് വസീം, സുബൈര്‍ ഖാന്‍ എന്നിവരെയാണ് പ്രതി വാടകക്കെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published.