അക്ഷര നഗരിയുടെ ഭരണ സാരഥ്യം ഇനി തമിഴ് കരങ്ങളില്‍ ഭദ്രം; കോട്ടയം ജില്ലാ കളക്ടറായി വി. വിഗ്നേശ്വരി ചുമതലയേറ്റു

Spread the love

അക്ഷര നഗരിയുടെ ഭരണ സാരഥ്യം ഇനി തമിഴ് കരങ്ങളില്‍ ഭദ്രം. കോട്ടയം ജില്ലാ കളക്ടറായ വി. വിഗ്നേശ്വരിയും പൊലീസ് മേധാവിയായ കെ. കാര്‍ത്തിക് ഐ.പി.എസുമാണ് ജില്ലയുടെ ഭരണ ചക്രം തിരിക്കുന്നത്. രണ്ട് പേരും തമിഴ്നാട് സ്വദേശികളാണെന്നതാണ് ഏറെ ശ്രദ്ധേയം

കോട്ടയം കളക്ടറായിരുന്ന ഡോ. പി.കെ. ജയശ്രീ സര്‍വീസില്‍ നിന്നു വിരമിച്ചതിനേത്തുടര്‍ന്നാണ് ജില്ലയുടെ 48-ാമത് കളക്ടറായി വി. വിഗ്‌നേശ്വരി ചുമതലയേറ്റത്. 2015 ബാച്ച് കേരള കേഡര്‍ ഐ.എ.എസ് ഓഫീസറായ വി. വിഗ്‌നേശ്വരി തമിഴ്നാട് മധുര സ്വദേശിയാണ്. കഴിഞ്ഞ ദിവസം
കുടുംബസമേതം എത്തിയാണ് ജില്ലയുടെ ഭരണ ചുമതല ഏറ്റെടുത്തത്.

കെ.ടി.ഡി.സി. എം.ഡിയായും കോളജിയറ്റ് എജ്യുക്കേഷന്‍ ഡയറക്ടറായും പ്രവര്‍ത്തിച്ച ശേഷമാണ് അക്ഷര നഗരിയുടെ ചുമതലയിലേക്ക് എത്തുന്നത്. പൊതുജനാഭിപ്രായം തേടിയാവും തന്റെ പ്രവര്‍ത്തനമെന്ന് വിഗ്‌നേശ്വരി പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷമായി ജില്ലയുടെ ക്രമസമാധാന ചുമതല നിര്‍വ്വഹിക്കുന്നതും തമിഴ്‌നാട് സ്വദേശിയായ കെ കാര്‍ത്തിക് ആണ് തിരുവണ്ണാമലൈ തുരുഞ്ചാപുരം സ്വദേശിയാണ്.

ഈ ഐപിഎസ് ഉദ്യോഗസ്ഥന്‍. 2011 ലെ ഐ.പി.എസ് ബാച്ചാണിദ്ദേഹം. ജന്മം കൊണ്ട് തമിഴ്‌നാട് സ്വദേശി ആണെങ്കിലും കര്‍മംകൊണ്ട് മലയാളിയായി മാറിക്കഴിഞ്ഞു കാര്‍ത്തിക്. രണ്ടു മക്കളും ഭാര്യയും ഉള്‍പ്പെടെ കുടുംബസമേതമാണ് അദ്ദേഹം കോട്ടയത്ത് കഴിയുന്നത്.

Leave a Reply

Your email address will not be published.